യുഎഇയില്‍ ശക്തമായ കാറ്റും മഴയും ; ജാഗ്രതാ നിര്‍ദ്ദേശം
കാഴ്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം.
Mar 24, 2026, 13:47 IST
വാദികളിലേക്കോ മലയോര മേഖലകളിലേക്കോ പോകുന്നത് കര്‍ശനമായി നിരോധിച്ചു.
യുഎഇയില്‍ ശക്തമായ കാറ്റും മഴയും 27 വരെ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി. വാഹനമോടിക്കുന്നവരും കാല്‍നടയാത്രക്കാരും ജാഗ്രത പാലിക്കണം. ആലിപ്പഴം വീണ് ചില്ല് തകരാതിരിക്കാന്‍ വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക് ചെയ്യണം. റോഡരികില്‍ മരങ്ങള്‍ക്ക് അരികെ പാര്‍ക്ക് ചെയ്യരുത്.
കാഴ്ച പരിധി കുറയാന്‍ സാധ്യതയുള്ളതിനാല്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. വാദികളിലേക്കോ മലയോര മേഖലകളിലേക്കോ പോകുന്നത് കര്‍ശനമായി നിരോധിച്ചു.