യു.എ.ഇ യില്‍ വീണ്ടും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

 

യു.എ.ഇയില്‍ വീണ്ടും ശക്തമായി മഴ പെയ്യാന്‍ സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അല്‍ഐന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയിലാണ് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

പലയിടത്തും റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പല എമിറേറ്റുകളിലും ലഭിച്ച റെക്കോഡ് മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്, പ്രത്യേകിച്ച് ഫുജൈറയില്‍. നിരവധിപേര്‍ക്ക് ജീവന്‍ തന്നെ നാഷ്ടപ്പെടുകയും ചെയ്തിരുന്നു.

രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറമേ, വിവിധ സന്നദ്ധസംഘങ്ങളുടെയും മറ്റും നേതൃത്വത്തിലാണ് ഫുജൈറയില്‍ ശുചീകരണ-രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. സംഭവിച്ച നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ പ്രത്യേക സംവിധാനവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.