യുഎഇയില്‍ ശക്തമായ പൊടിക്കാറ്റ് ; വാരാന്ത്യം വരെ തുടര്‍ന്നേക്കും

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വീടിനുള്ളില്‍ തുടരണമെന്ന് നിര്‍ദ്ദേശം.

 

ഇന്നു രാത്രി വരെ കാലാവസ്ഥാ ജാഗ്രത തുടരും.

ദുബായ്, ഷാര്‍ജ ഉള്‍പ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്  വീശിയടിക്കുന്ന സാഹചര്യത്തില്‍ അലര്‍ജി ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ വീടിനുള്ളില്‍ തുടരണമെന്ന് നിര്‍ദ്ദേശം.
ഇന്നു രാവിലെ മുതല്‍ വൈകീട്ട് വരെ ദുബായ്, ഷാര്‍ജ, അബുദാബി തുടങ്ങിയ നഗരങ്ങളില്‍ ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കാഴ്ച പരിധി ആയിരം മീറ്ററില്‍ താഴെയായി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നു രാത്രി വരെ കാലാവസ്ഥാ ജാഗ്രത തുടരും.