അബുദാബിയില്‍ നിയമനത്തിലും പ്രമോഷനിലും കര്‍ശന നിയന്ത്രണം

യോഗ്യരായ സ്വദേശി പ്രതിഭകളെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടിവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. 

 

അപേക്ഷകര്‍ യുഎഇ പൗരന്മാരായിരിക്കണം.

സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ നിയമനത്തിലും പ്രമോഷനിലും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി അബുദാബി. യോഗ്യരായ സ്വദേശി പ്രതിഭകളെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് എക്‌സിക്യൂട്ടിവ് റഗുലേഷന്‍സ് ഗവണ്‍മെന്റ് എനേബിള്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദീകരിച്ചു. 
അപേക്ഷകര്‍ യുഎഇ പൗരന്മാരായിരിക്കണം. കുറഞ്ഞ പ്രായം 18 വയസ്സ്. ദേശീയ സേവനം പൂര്‍ത്തിയാക്കിയിരിക്കണം. കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത്.
ആരോഗ്യവാനാണെന്ന് ആരോഗ്യവകുപ്പ് സാക്ഷിപ്പെടുത്തണം. അംഗീകൃത വിദ്യാഭ്യാസ യോഗ്യത വേണം. ജോലിക്ക് ആവശ്യമായ മുന്‍പരിചയം വേണം. ഒരു വര്‍ഷത്തില്‍ ഒന്നിലധികം പ്രമോഷന്‍ അനുവദിക്കില്ല.