കുവൈത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം

സര്‍ക്കാര്‍, സ്വകാര്യ, കമ്മ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചു.

 

വ്യക്തിയുടെ ദൈനംദിന ഉപഭോഗം രണ്ട് എനര്‍ജി ഡ്രിങ്കുകളില്‍ കവിയാന്‍ പാടില്ല, ഒരു ക്യാനില്‍ 80 മില്ലിഗ്രാം കഫീന്‍ / 250 മില്ലിയില്‍ കൂടരുത്.

കുവൈത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. റസ്റ്റോറന്റുകള്‍, കഫേകള്‍, പലചരക്ക് കടകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവിടങ്ങളില്‍ വില്‍പ്പന നിരോധിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അബ്ദുള്‍ വഹാബ് അല്‍-അവാദി മന്ത്രിതല ഉത്തരവ് പുറപ്പെടുവിച്ചു. തീരുമാനമനുസരിച്ച്, എനര്‍ജി ഡ്രിങ്കുകളുടെ വില്‍പ്പന 18 വയസും അതില്‍ കൂടുതലുമുള്ള വ്യക്തികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. കൂടാതെ വ്യക്തിയുടെ ദൈനംദിന ഉപഭോഗം രണ്ട് എനര്‍ജി ഡ്രിങ്കുകളില്‍ കവിയാന്‍ പാടില്ല, ഒരു ക്യാനില്‍ 80 മില്ലിഗ്രാം കഫീന്‍ / 250 മില്ലിയില്‍ കൂടരുത്.


എനര്‍ജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട വാണിജ്യ പരസ്യങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും നിരോധിക്കുന്നതിനൊപ്പം ഉല്‍പ്പാദകരും ഇറക്കുമതിക്കാരും പാക്കേജിംഗില്‍ വ്യക്തവും കൃത്യവുമായ ആരോഗ്യ മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തണമെന്നും തീരുമാനം വ്യവസ്ഥ ചെയ്തു.

സര്‍ക്കാര്‍, സ്വകാര്യ, കമ്മ്യൂണിറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എനര്‍ജി ഡ്രിങ്കുകള്‍ വില്‍ക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും അവ വില്‍ക്കുന്നതും വ്യാപാരം ചെയ്യുന്നതും നിരോധിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി.