ഷാര്‍ജയില്‍ മഴക്കാലത്ത് കൊതുകുപ്രജനനം തടയാൻ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ഷാര്‍ജയില്‍ മഴക്കാലത്ത് താമസയിടങ്ങള്‍ക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം. കൊതുകുകള്‍ മുട്ടയിട്ടു പെരുകാൻ ഇത്തരം വെള്ളക്കെട്ടുകള്‍ കാരണമാകുമെന്നും, ഇത് ഗുരുതരമായ രോഗങ്ങള്‍ പടരാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി
ജലസംഭരണികള്‍ സുരക്ഷിതമായി മൂടിവെക്കുന്നത് കൊതുകുപ്രജനനം വലിയ തോതില്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി
ഷാര്‍ജയില്‍ മഴക്കാലത്ത് താമസയിടങ്ങള്‍ക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം. കൊതുകുകള്‍ മുട്ടയിട്ടു പെരുകാൻ ഇത്തരം വെള്ളക്കെട്ടുകള്‍ കാരണമാകുമെന്നും, ഇത് ഗുരുതരമായ രോഗങ്ങള്‍ പടരാൻ ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി. പരിസ്ഥിതി സംരക്ഷണവും ജനങ്ങളുടെ സുരക്ഷയും മുൻനിർത്തിയാണ് ഈ നടപടി.
പരിസരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ താമസക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മുനിസിപ്പാലിറ്റി ഓർമ്മിപ്പിച്ചു. പൂന്തോട്ടങ്ങളിലെ കുറ്റിക്കാടുകളും അനാവശ്യമായി വളരുന്ന പുല്ലുകളും വെട്ടിത്തെളിക്കണം. ഉപേക്ഷിക്കപ്പെട്ട ടയറുകള്‍, പൂച്ചട്ടികള്‍, വെള്ളം കെട്ടിക്കിടക്കുന്ന പാത്രങ്ങള്‍ എന്നിവ കൃത്യമായി പരിശോധിച്ചു നീക്കം ചെയ്യേണ്ടതുണ്ട്.
ജലസംഭരണികള്‍ സുരക്ഷിതമായി മൂടിവെക്കുന്നത് കൊതുകുപ്രജനനം വലിയ തോതില്‍ കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനങ്ങളെ സഹായിക്കുന്നതിനായി ഷാർജ മുനിസിപ്പാലിറ്റി സൗജന്യ കീടനിയന്ത്രണ സേവനവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കീട ശല്യം നേരിടുന്നവർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയോ 993 എന്ന ഹെല്‍പ്‌ലൈൻ നമ്പറില്‍ വിളിച്ചോ സേവനം അഭ്യർത്ഥിക്കാവുന്നതാണ്. ചുറ്റുപാടുകള്‍ വൃത്തിയായി പരിപാലിക്കുന്നത് സ്വന്തം ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം സമൂഹത്തിന്റെ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.