റമദാന്‍ വിപണിയില്‍ കര്‍ശന പരിശോധന; അവശ്യ സാധനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ഖത്തര്‍

 

പഞ്ചസാര, പാല്‍, എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. 

 

റമദാന്‍ മാസത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആയിരത്തിലധികം അവശ്യസാധനങ്ങള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

വിശുദ്ധ റമദാന്‍ മാസത്തില്‍ വിപണിയിലെ അമിതവില തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി ഖത്തറിലെ വിവിധ മന്ത്രാലയങ്ങള്‍ പരിശോധന കര്‍ശനമാക്കി. ഉപഭോകൃത സംരക്ഷണം ഉറപ്പാക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയവും നഗരസഭ മന്ത്രാലയവും സംയുക്തമായാണ് രാജ്യവ്യാപകമായ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവശ്യ സാധനങ്ങള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച അധികൃതര്‍, നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.

റമദാന്‍ മാസത്തില്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക ഭാരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ആയിരത്തിലധികം അവശ്യസാധനങ്ങള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അരി, പഞ്ചസാര, പാല്‍, എണ്ണ, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളും ഡിറ്റര്‍ജന്റുകള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ നിരക്കില്‍ ലഭ്യമാകും.