യുഎഇയില്‍ ഭക്ഷണം പാഴാക്കിയാല്‍ കര്‍ശന നടപടി ; ഭക്ഷണം പാഴാക്കില്ലെന്ന ഉറപ്പില്‍ മാത്രം പൊതുചടങ്ങുകള്‍ക്ക് അനുമതി

ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വളമാക്കി മാറ്റാനും നിര്‍ദ്ദേശിച്ചു.

 


പൊതു ചടങ്ങുകള്‍ നടത്തുമ്പോള്‍ ഭക്ഷണം പാഴാക്കില്ലെന്ന് സംഘാടകരില്‍ നിന്ന് രേഖാമൂലം ഉറപ്പുവാങ്ങാനാണ് യുഎഇയുടെ പദ്ധതി

ആഘോഷങ്ങളിലും വിരുന്നുകളിലും ബാക്കി വരുന്ന ഭക്ഷ്യ യോഗ്യമായ വിഭവങ്ങള്‍ സംഭാവന ചെയ്ത് മാലിന്യം കുറയ്ക്കണമെന്ന് അബുദാബിയില്‍ സമാപിച്ച ഗ്ലോബല്‍ ഫുഡ് വീക്ക് ആഹ്വാനം ചെയ്തു. ഇതിനായി ഓരോ രാജ്യത്തും പ്രത്യേക സംവിധാനം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം വളമാക്കി മാറ്റാനും നിര്‍ദ്ദേശിച്ചു.


പൊതു ചടങ്ങുകള്‍ നടത്തുമ്പോള്‍ ഭക്ഷണം പാഴാക്കില്ലെന്ന് സംഘാടകരില്‍ നിന്ന് രേഖാമൂലം ഉറപ്പുവാങ്ങാനാണ് യുഎഇയുടെ പദ്ധതി. പൊതുപരിപാടിക്ക് അനുമതി ലഭിക്കണമെങ്കില്‍ ഭക്ഷണം പാഴാക്കില്ലെന്നും മിച്ചം വരുന്നത് സംഭാവന ചെയ്യുമെന്നും ഉറപ്പു നല്‍കണം.