അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍; സൗദിയില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 174 പേര്‍ അറസ്റ്റില്‍

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൃത്യമായ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് അതോറിറ്റി കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

 

വിവിധ സ്ഥാപനങ്ങളിലായി ആകെ 2,662 പരിശോധനകളാണ് സംഘടിപ്പിച്ചത്.

സൗദി അറേബ്യയില്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ മാസങ്ങളില്‍ നടത്തിയ വ്യാപക പരിശോധനകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 174 പേര്‍ അറസ്റ്റിലായതായി കണ്‍ട്രോള്‍ ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി അറിയിച്ചു. സംശയനിഴലിലുള്ള 454 പേരെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.

രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൃത്യമായ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനായാണ് അതോറിറ്റി കര്‍ശന നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

വിവിധ സ്ഥാപനങ്ങളിലായി ആകെ 2,662 പരിശോധനകളാണ് നസാഹ സംഘടിപ്പിച്ചത്. കൈക്കൂലി വാങ്ങല്‍, ഉദ്യോഗസ്ഥ പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങി വിവിധ ക്രിമിനല്‍, അഡ്മിനിസ്‌ട്രേറ്റീവ് കേളുകളുമായി ബന്ധപ്പെട്ടാണ് ഈ അന്വേഷണങ്ങള്‍ നടക്കുന്നത്. ആഭ്യന്തര മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റി ആന്‍ഡ് ഹൗസിംഗ് മന്ത്രാലയം തുടങ്ങിയ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് നിലവില്‍ അന്വേഷണം നേരിടുന്നത്.