സൗദിയില്‍ സ്റ്റാഫ് നഴ്‌സ്: അപേക്ഷ നവംബര്‍  5 വരെ  

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക്  സ്റ്റാഫ് നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു.
 

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക്  സ്റ്റാഫ് നഴ്‌സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റ്, എമര്‍ജന്‍സി റൂം (ഇ.ആര്‍), ജനറല്‍ നഴ്‌സിങ്, ഐ.സി.യു (ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്), മെറ്റേണിറ്റി ജനറല്‍, എന്‍.ഐ.സി.യു (ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്), ഓപറേറ്റിങ്് റൂം (ഒ.ആര്‍), പീഡിയാട്രിക് ജനറല്‍, പി.ഐ.സി.യു (പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂനിറ്റ്), കാത്ത്‌ലാബ് എന്നീ സ്‌പെഷാലിറ്റികളിലാണ് ഒഴിവുകള്‍. 

നഴ്‌സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്‌പെഷാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിശദമായ സി.വി, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org ല്‍ നവംബര്‍ അഞ്ചിനകം അപേക്ഷിക്കണം.

അപേക്ഷ 
അവസാന തീയതിയ്ക്കു മുന്‍പ് സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷന്‍ ചെയ്യുകയോ അല്ലെങ്കില്‍ ഇതിനായി നല്‍കുമ്പോള്‍ ലഭ്യമായ രസീതോ ഹാജരാക്കണം. അഭിമുഖം നവംബര്‍ 13 മുതല്‍ 15 വരെ എറണാകുളത്ത് നടക്കും. അപേക്ഷകര്‍ മുന്‍പ് എസ്.എ.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോര്‍ട്ട് വേണം. അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്.  ഫോണ്‍: 18004253939