ഗള്‍ഫിലെ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ ഇത്തവണത്തെ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കാൻ തീരുമാനമായി.പരീക്ഷകള്‍ക്ക് പകരം മറ്റു സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു
Updated: Apr 11, 2026, 10:55 IST
എസ്‌എസ്‌എല്‍സി വിദ്യാർത്ഥികളുടെ ഓണം ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും സർട്ടിഫിക്കറ്റ് നല്‍കുക. പ്ലസ് വണ്‍ പരീക്ഷ മാർക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നല്‍കുക.
പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫിലെ ഇത്തവണത്തെ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കാൻ തീരുമാനമായി.പരീക്ഷകള്‍ക്ക് പകരം മറ്റു സംവിധാനങ്ങള്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ ആണ് തീരുമാനം എടുത്തത്. ഇനി കൃത്യ സമയത്തു പരീക്ഷ നടത്താൻ കഴിയില്ലെന്ന് വിലയിരുത്തലിലേക്കു യോഗം എത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
എസ്‌എസ്‌എല്‍സി വിദ്യാർത്ഥികളുടെ ഓണം ക്രിസ്മസ് പരീക്ഷകളുടെ ശരാശരി മാർക്ക് പരിഗണിച്ചായിരിക്കും സർട്ടിഫിക്കറ്റ് നല്‍കുക. പ്ലസ് വണ്‍ പരീക്ഷ മാർക്ക് പരിഗണിച്ചായിരിക്കും പ്ലസ് ടു വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് നല്‍കുക. ഇത് കൂടാതെ പ്ലസ് ടു ക്കാർക്ക് ബോണസ് മാർക്കും നല്‍കും.