മിസൈല്‍ ആക്രമണത്തില്‍ സൈനികന്‍ വീരമൃത്യുവരിച്ച് അഞ്ചാം നാള്‍ കുഞ്ഞ് പിറന്നു
രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ഉദ്യോഗസ്ഥന്റെ വേര്‍പാടില്‍ കുവൈറ്റ് ദുഃഖിക്കുമ്പോള്‍, നവജാത ശിശു പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുന്നു
Mar 17, 2026, 12:29 IST
പിതാവിന്റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുഞ്ഞിന് ''ഫാരിസ്'' എന്ന് പേരിട്ടു.
രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ മിസൈല്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്‍ ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്ള ഇമാദ് അല്‍-ഷറഫിന്റെ വീട്ടില്‍ പ്രതീക്ഷയുടെ ഒരു പുഞ്ചിരി ജനിച്ചു. അദ്ദേഹം വീരമൃത്യു വരിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭാര്യ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.
പിതാവിന്റെ ധൈര്യവും പോരാട്ട മനോഭാവവും സ്മരിച്ച് കുഞ്ഞിന് ''ഫാരിസ്'' എന്ന് പേരിട്ടു. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ഉദ്യോഗസ്ഥന്റെ വേര്‍പാടില്‍ കുവൈറ്റ് ദുഃഖിക്കുമ്പോള്‍, നവജാത ശിശു പ്രതീക്ഷയുടെ പ്രതീകമായി മാറിയിരിക്കുന്നു