ഗതാഗത നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ദുബായ് റോഡുകളില്‍ ഇനി സോളാര്‍ പവേര്‍ഡ് എഐ റഡാറുകള്‍
വാഹനങ്ങളില്‍നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ അളവ് തിരിച്ചറിയുന്ന ഇന്റലിജന്റ് നോയിസ് ഡിറ്റക്ഷന്‍ റഡാറുകളാണ് മറ്റൊരു പ്രത്യേകത.
ദുബായ് വേള്‍ഡ് പൊലീസ് ഉച്ചകോടി 2026ല്‍ കെ ടി സി ഇന്റര്നാഷനലാണ് നൂതന റഡാര്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചത്.
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനും ഡ്രൈവര്‍മാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയുന്നതിനുമായി സോളാറില്‍ പ്രവര്‍ത്തിക്കുന്ന എഐ റഡാറുകള്‍ അവതരിപ്പിക്കാന്‍ ദുബായ് ഒരുങ്ങുന്നു. വൈദ്യുതി കണക്ഷന് ആവശ്യമില്ലാത്ത സൗരോര്‍ജ റഡാറുകളാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത.
ദുബായ് വേള്‍ഡ് പൊലീസ് ഉച്ചകോടി 2026ല്‍ കെ ടി സി ഇന്റര്നാഷനലാണ് നൂതന റഡാര്‍ സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചത്. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, അനധികൃതമായി ലെയ്ന്‍ മാറല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കൃത്യതയോടെ കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും. റോഡുകളിലെ ഡ്രൈവര്‍മാരുടെ പെരുമാറ്റവും സംവിധാനങ്ങള്‍ നിരീക്ഷിക്കും. അപകടകരമായ ഡ്രൈവിങ് രീതികള്‍ കുറയ്ക്കാനും ഗതാഗത അച്ചടക്കം മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
വാഹനങ്ങളില്‍നിന്ന് പുറപ്പെടുന്ന ശബ്ദത്തിന്റെ അളവ് തിരിച്ചറിയുന്ന ഇന്റലിജന്റ് നോയിസ് ഡിറ്റക്ഷന്‍ റഡാറുകളാണ് മറ്റൊരു പ്രത്യേകത. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിനൊപ്പം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രങ്ങളും ഓഡിയോ റെക്കോര്‍ഡുകളും ശേഖരിക്കും. ഇതുവഴി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരായ നടപടികള്‍ ശക്തമാക്കും.