സൗദിയിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് ലൈസൻസ്
സൗദിയിൽ സമൂഹമാധ്യമങ്ങളിലൂടെ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് സൗദി വ്യക്തിഗത ലൈസൻസ് നൽകാൻ തീരുമാനിച്ചതായി മീഡിയ ആക്ടിങ് മന്ത്രി ഡോ. മാജിദ് അൽഖസബി അറിയിച്ചു. രാജ്യത്തെ പരസ്യമേഖലയെയും ഡിജിറ്റൽ സംവിധാനങ്ങളെയും നിരീക്ഷിക്കാനും നിയന്ത്രിക്കാനും പുതിയ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
വ്യക്തികൾക്ക് സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ലൈസൻസ് കരസ്ഥമാക്കാൻ ഉദ്ദേശിക്കുന്നവർക്ക് ‘ഇഅ്ലാം’ പ്ലാറ്റ്ഫോം വഴി അപേക്ഷ നൽകാം. മൂന്നുവർഷത്തേക്ക് 15,000 റിയാലാണ് ഫീസ്. കമീഷൻ മാർഗനിർദേശങ്ങളും വ്യവസ്ഥകളും പാലിച്ചാൽ ലൈസൻസ് ലഭിക്കും.