ആകാശ എയര്‍ ; കോഴിക്കോട് ജിദ്ദ സര്‍വീസ് ഇന്നുമുതല്‍

ജിദ്ദയിലേക്ക് എല്ലാ ദിവസവും സര്‍വീസുണ്ടാകും

 

നിലവില്‍ കോഴിക്കോട് ബംഗളൂരു സര്‍വീസ് നടത്തുന്നുണ്ട്.

ആകാശ എയറിന്റെ കോഴിക്കോടി ജിദ്ദ സര്‍വീസ് ഇന്നു തുടങ്ങും. ആകാശ എയര്‍ കോഴിക്കോട്ടുനിന്ന് ആരംഭിക്കുന്ന ആദ്യ രാജ്യാന്തര സര്‍വീസ് ആണ് ജിദ്ദയിലേക്ക്. നിലവില്‍ കോഴിക്കോട് ബംഗളൂരു സര്‍വീസ് നടത്തുന്നുണ്ട്.


ജിദ്ദയിലേക്ക് എല്ലാ ദിവസവും സര്‍വീസുണ്ടാകും. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വൈകീട്ട് 6.55ന് പുറപ്പെട്ട് പ്രാദേശിക സമയം 10.50ന് ജിദ്ദയിലെത്തും.പ്രാദേശിക സമയം രാവിലെ 9.10ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട് വൈകീട്ട് 5.30 ന് കോഴിക്കോട് വിമാനത്താവളത്തിലെത്തും.