റോഡിലെ ശബ്ദമലിനീകരണത്തിന് കടുത്ത ശിക്ഷ; വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാന്‍ ദുബായ് പൊലീസ്
റോഡിലെ ശബ്ദമലിനീകരണത്തിന് കടുത്ത ശിക്ഷ; വിട്ടുവീഴ്ചയില്ലാതെ നടപടിയെടുക്കാന്‍ ദുബായ് പൊലീസ്
നിയമം ലംഘിച്ച് എഞ്ചിനിലോ ബോഡിയിലോ മാറ്റങ്ങള്‍ വരുത്തുകയോ അമിത ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തും.
ജനങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.
ദുബായിലെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി പൊലീസിന്റെ പുതിയ അറിയിപ്പ്. വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റങ്ങള്‍ വരുത്തുകയും അനാവശ്യമായി ഉച്ചത്തില്‍ എഞ്ചിന് ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നത്.
നിയമം ലംഘിച്ച് എഞ്ചിനിലോ ബോഡിയിലോ മാറ്റങ്ങള്‍ വരുത്തുകയോ അമിത ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന വാഹനങ്ങള്‍ക്ക് 2,000 ദിര്‍ഹം പിഴ ചുമത്തും. കഴിഞ്ഞ മാസം പൊലീസ് നടത്തിയ വ്യാപക പരിശോധനകളില്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ 218 വാഹനങ്ങള്‍ കണ്ടുകെട്ടുകയും ഡ്രൈവര്‍മാര്‍ക്കെതിരെ പിഴ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. അത്യാധുനിക സ്മാര്‍ട്ട് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക ഫീല്‍ഡ് പട്രോളിംഗും ഉപയോഗിച്ചാണ് പോലീസ് നിയമലംഘകരെ കണ്ടെത്തുന്നത്.
പ്രത്യേകിച്ച് റെസിഡന്‍ഷ്യല്‍ മേഖലകളില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ അതിശക്തമായ നടപടിയുണ്ടാകും. ശബ്ദമലിനീകരണവും അപകടസാധ്യതയും ഒഴിവാക്കാനായി ദുബായ് ട്രാഫിക് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.