റോഡിലെ ശബ്ദമലിനീകരണത്തിന് കടുത്ത ശിക്ഷ; ദുബായ് പൊലീസ്
ദുബായിലെ നിരത്തുകളിൽ വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി പൊലീസിന്റെ പുതിയ അറിയിപ്പ്. വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുകയും
Updated: Nov 7, 2026, 12:29 IST
അനാവശ്യമായി ഉച്ചത്തിൽ എഞ്ചിൻ ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായിലെ നിരത്തുകളിൽ വാഹനം ഓടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി പൊലീസിന്റെ പുതിയ അറിയിപ്പ്. വാഹനങ്ങളിൽ നിയമവിരുദ്ധമായി മാറ്റങ്ങൾ വരുത്തുകയും അനാവശ്യമായി ഉച്ചത്തിൽ എഞ്ചിൻ ശബ്ദമുണ്ടാക്കി ഭീതി പരത്തുകയും ചെയ്യുന്ന ഡ്രൈവർമാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ജനങ്ങൾക്ക് സമാധാനപരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്.നിയമം ലംഘിച്ച് എഞ്ചിനിലോ ബോഡിയിലോ മാറ്റങ്ങൾ വരുത്തുകയോ അമിത ശബ്ദമുണ്ടാക്കുകയോ ചെയ്യുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ചുമത്തും. അത്യാധുനിക സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളും പ്രത്യേക ഫീൽഡ് പട്രോളിംഗും ഉപയോഗിച്ചാണ് പോലീസ് നിയമലംഘകരെ കണ്ടെത്തുന്നത്.