കുവൈത്തില്‍ ഏഴുവയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പ്രവാസി ശുചീകരണ തൊഴിലാളിക്ക് 10 വര്‍ഷം തടവ്

കുവൈത്തിലെ ഒരു വിദേശ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് ഏഴുവയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

 

സാല്‍മിയയിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവന്നത്.

കുവൈത്തിലെ വിദേശ സ്‌കൂളില്‍ ഏഴുവയസ്സുകാരിയായ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഏഷ്യന്‍ സ്വദേശിയായ ശുചീകരണ തൊഴിലാളിക്ക് പത്ത് വര്‍ഷം തടവുശിക്ഷ വിധിച്ചു. കുവൈത്തിലെ പരമോന്നത കോടതിയായ കോര്‍ട്ട് ഓഫ് കാസേഷനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 

കുവൈത്തിലെ ഒരു വിദേശ സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ശുചീകരണ തൊഴിലാളിയാണ് ഏഴുവയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.

സാല്‍മിയയിലെ കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലൂടെയാണ് സംഭവം പുറത്തുവന്നത്. തുടര്‍ന്ന് കേസ് കോടതിയുടെ പരിഗണനയിലെത്തുകയായിരുന്നു. കേസിലെ തെളിവുകളും അന്വേഷണ വിവരങ്ങളും പരിഗണിച്ചാണ് പ്രതിക്ക് പത്ത് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.