പ്രവാസികള്‍ക്ക് തിരിച്ചടി; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ച് വിമാന കമ്പനികള്‍

പുതിയ തീരുമാനപ്രകാരം ടിക്കറ്റൊന്നിന് 55 ഡോളര്‍ (ഏകദേശം 200 യുഎഇ ദിര്‍ഹം/ 4,600ലധികം ഇന്ത്യന്‍ രൂപ) വീതമാണ് ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

 

യുഎഇ അടക്കമുള്ള പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികളുടെ നിരക്കുവര്‍ദ്ധന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. വിമാന ഇന്ധനവിലയിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവും പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതുമാണ് നിരക്ക് കൂട്ടാന്‍ കമ്പനികളെ പ്രേരിപ്പിച്ചത്. പുതിയ തീരുമാനപ്രകാരം ടിക്കറ്റൊന്നിന് 55 ഡോളര്‍ (ഏകദേശം 200 യുഎഇ ദിര്‍ഹം/ 4,600ലധികം ഇന്ത്യന്‍ രൂപ) വീതമാണ് ഇന്ധന സര്‍ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. യുഎഇ അടക്കമുള്ള പ്രമുഖ ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന കമ്പനികളുടെ നിരക്കുവര്‍ദ്ധന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും.

മിഡില്‍ ഈസ്റ്റിലെ യുദ്ധസമാന സാഹചര്യങ്ങള്‍ ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവിലയില്‍ 70 ശതമാനം വരെ വര്‍ദ്ധനവാണുണ്ടായത്. വിമാനക്കമ്പനികളുടെ ആകെ പ്രവര്‍ത്തനച്ചെലവില്‍ വലിയൊരു ഭാഗം ഇന്ധനത്തിനായി മാറ്റിവെക്കേണ്ടി വരുന്ന സാഹചര്യത്തില്‍, അധിക സാമ്പത്തിക ഭാരം ഭാഗികമായി നികത്താനാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനികള്‍ അറിയിച്ചു.