ഗുരുതര നിയമലംഘനം; സൗദിയില്‍ 12 കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകള്‍ അടച്ചുപൂട്ടി

എട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്.

 

സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ നിരവധി പേരെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സൗദി അറേബ്യയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകും വിധം ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തിയ 12 കുടിവെള്ള ബോട്ടിലിങ് പ്ലാന്റുകള്‍ വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. ജിദ്ദയില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ കര്‍ശനമായ പരിശോധനയിലാണ് ഈ അനധികൃത പ്ലാന്റുകള്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാരായ നിരവധി പേരെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ഇവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എട്ട് സര്‍ക്കാര്‍ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയായിരുന്നു ജിദ്ദയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ലൈസന്‍സില്ലാതെയും വ്യാജ രേഖകള്‍ ചമച്ചും വന്‍തോതില്‍ കുടിവെള്ള വിതരണം നടത്തിവന്ന പ്ലാന്റുകളാണ് ഉടനടി അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടത്. പിടിയിലായവരെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട സുരക്ഷാ വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.