രാജ്യദ്രോഹക്കുറ്റം ; 69 പേരുടെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കി

ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ മഹത്വവല്‍ക്കരിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനൊപ്പം വിദേശ ശക്തികളുമായി ബന്ധം പുലര്‍ത്തിയതായും ഇവര്‍ക്കെതിരെ കണ്ടെത്തിയിട്ടുണ്ട്.

 

പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആരെല്ലാമെന്ന് പുനപരിശോധിക്കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.

=രാജ്യസുരക്ഷയ്ക്കും താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് 69 പേരുടെ ബഹ്‌റൈന്‍ പൗരത്വം റദ്ദാക്കി. വിദേശ വംശജരായ വ്യക്തികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമാണ് പൗരത്വം നഷ്ടമായത്.

പൗരത്വം ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ ആരെല്ലാമെന്ന് പുനപരിശോധിക്കണമെന്ന രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ നടപടി.
ഇറാന്‍ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങളെ മഹത്വവല്‍ക്കരിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനൊപ്പം വിദേശ ശക്തികളുമായി ബന്ധം പുലര്‍ത്തിയതായും ഇവര്‍ക്കെതിരെ കണ്ടെത്തിയിട്ടുണ്ട്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അള്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീരുമാനം.