രാജ്യദ്രോഹക്കേസ് ; കുവൈത്തില്‍ മൂന്നു പേര്‍ക്ക് തടവുശിക്ഷ

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കിയതിനു മറ്റൊരു പ്രതിക്ക് കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു.

 

ഹിസ്ബുല്ലയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കുവൈത്ത് പൗരന് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.

നിരോധിത സംഘടനയായ ഹിസ്ബുല്ലയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചതിനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കിയതിനും മൂന്നു പ്രതികള്‍ക്ക് കുവൈത്ത് അപ്പീല്‍ കോടതി വ്യത്യസ്ത ശിക്ഷകള്‍ വിധിച്ചു. ഹിസ്ബുല്ലയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കുവൈത്ത് പൗരന് കോടതി അഞ്ചു വര്‍ഷം തടവുശിക്ഷയാണ് വിധിച്ചത്.


തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കിയതിനു മറ്റൊരു പ്രതിക്ക് കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചു. കുവൈത്തിനോട് ശത്രുത പുലര്‍ത്തുന്ന വിദേശ രാജ്യത്തോട് അനുഭാവം പ്രകടിപ്പിക്കുകയും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുകയും ചെയ്ത കുറ്റത്തിനാണ് മൂന്നാമത്തെ പ്രതിക്ക് മൂന്നു വര്‍ഷത്തെ തടവുശിക്ഷ കോടതി വിധിച്ചത്.