യുഎഇയില്‍ സുരക്ഷാ ആശങ്കകള്‍ ; ഓണ്‍ലൈന്‍ പഠനം തുടരാന്‍ തീരുമാനം

. പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍, സര്‍വകലാശാലകള്‍ എന്നിവയെല്ലാം ബാധകമാണ്.

 

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം കൈക്കൊണ്ടത്.

സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി യുഎഇയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ പഠനം (ഡിസ്റ്റന്‍സ് ലേണിംഗ്) തുടരാന്‍ അധികൃതര്‍ തീരുമാനിച്ചു. പുതിയ നിര്‍ദ്ദേശം സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകള്‍, നഴ്സറികള്‍, സര്‍വകലാശാലകള്‍ എന്നിവയെല്ലാം ബാധകമാണ്.

വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം കൈക്കൊണ്ടത്. മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ ഭീഷണികളും സംഘര്‍ഷ സാധ്യതകളും പരിഗണിച്ചാണ് ക്ലാസുകള്‍ നേരിട്ട് നടത്തുന്നത് താല്‍ക്കാലികമായി ഒഴിവാക്കി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി ക്ലാസുകള്‍, പരീക്ഷകള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ എന്നിവ തടസമില്ലാതെ തുടരണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യവും ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സ്ഥിതി വിലയിരുത്തിയതിന് ശേഷം മാത്രമേ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള തീരുമാനം എടുക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു.