കുവൈത്തില് സുരക്ഷാ പരിശോധന ശക്തം; വിവിധ നിയമലംഘനങ്ങളിലായി 232 പേര് പിടിയില്
കുവൈത്തില് സുരക്ഷാ പരിശോധന ശക്തം; വിവിധ നിയമലംഘനങ്ങളിലായി 232 പേര് പിടിയില്
വിവിധ കേസുകളില് പിടികിട്ടാനുള്ള 111 പേരെ കസ്റ്റഡിയിലെടുത്തു. താമസ-തൊഴില് നിയമങ്ങള് ലംഘിച്ച 104 പേര് പിടിയിലായി.
പരിശോധനയുടെ ഭാഗമായി വിവിധ നിയമലംഘനങ്ങളിലായി ആകെ 775 സുരക്ഷാ-ഗതാഗത നടപടികളാണ് രേഖപ്പെടുത്തിയത്.
ക്യാപിറ്റല് ഗവര്ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റും കുവൈത്ത് മുനിസിപ്പാലിറ്റിയും പബ്ലിക് അതോറിറ്റി ഫോര് ഫുഡ് ആന്ഡ് ന്യൂട്രിഷന് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില് വിവിധ നിയമലംഘനങ്ങളിലായി 232 പേര് പിടിയില്. സുരക്ഷ ശക്തമാക്കുന്നതിനും നിയമം കര്ശനമായി നടപ്പിലാക്കുന്നതിനുമാണ് പരിശോധന സംഘടിപ്പിച്ചത്. പരിശോധനയുടെ ഭാഗമായി വിവിധ നിയമലംഘനങ്ങളിലായി ആകെ 775 സുരക്ഷാ-ഗതാഗത നടപടികളാണ് രേഖപ്പെടുത്തിയത്.
വിവിധ കേസുകളില് പിടികിട്ടാനുള്ള 111 പേരെ കസ്റ്റഡിയിലെടുത്തു. താമസ-തൊഴില് നിയമങ്ങള് ലംഘിച്ച 104 പേര് പിടിയിലായി. ചൂതാട്ടത്തില് ഏര്പ്പെട്ട 4 പേരെ അറസ്റ്റ് ചെയ്തു. മദ്യം കൈവശം വെച്ചതിന് നാല് പേര് പിടിയിലായി. ലഹരിമരുന്ന് കൈവശം വെച്ചതിന് രണ്ടുപേരെ അറസ്റ്റ് ചെയ്തു. അനധികൃതമായി കച്ചവടം നടത്തിയ രണ്ട് തെരുവ് കച്ചവടക്കാരെ പിടികൂടി. പിടിച്ചെടുക്കല് നോട്ടീസുള്ള 32 വാഹനങ്ങള് കസ്റ്റഡിയിലെടുത്തു. 454 ട്രാഫിക് നിയമലംഘനങ്ങള് രേഖപ്പെടുത്തി.