കുവൈത്തിലെ മെഹബൂലയില്‍ സുരക്ഷാ പരിശോധന ; 263 പേര്‍ അറസ്റ്റില്‍
അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട 26 പേരും സംശയാസ്പദമായ കേസുകളില്‍ നാല് പേരും അറസ്റ്റ് ചെയ്യപ്പെട്ടു.
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 203 പേര്‍ പിടിയിലായി.
കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മെഹബൂല പ്രദേശത്ത് സമഗ്രമായ സുരക്ഷാ ക്യാമ്പയിന്‍ നടത്തി.
അറസ്റ്റ് വാറന്റുള്ളവരും താമസ നിയമലംഘകരും ഉള്‍പ്പെടെ നിരവധി പേരെ പിടികൂടാന്‍ ഈ ഓപ്പറേഷനിലൂടെ കഴിഞ്ഞു.
ശൈഖ് ഫഹദ് അല്‍-യൂസഫിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും പബ്ലിക് സെക്യൂരിറ്റി കാര്യങ്ങള്‍ക്കായുള്ള അസിസ്റ്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഹാമിദ് മനാഹി അല്‍-ദവാസിന്റെ സാന്നിധ്യത്തിലുമാണ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ വെള്ളിയാഴ്ച മെഹബൂലയില്‍ സുരക്ഷാ ക്യാമ്പയിന്‍ നടത്തിയത്. പരിശോധനയില്‍ ആകെ 263 പേരെയാണ് അറസ്റ്റ് ചെയ്തത്.
താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 203 പേര്‍ പിടിയിലായി. അറസ്റ്റ് വാറന്റുകള്‍ പുറപ്പെടുവിച്ചവര്‍ 23 പേരാണ്. അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ട 26 പേരും സംശയാസ്പദമായ കേസുകളില്‍ നാല് പേരും അറസ്റ്റ് ചെയ്യപ്പെട്ടു.