റംസാനിലെ അവസാന ആഴ്ച കുവൈത്തിലെ സ്‌കൂളുകള്‍ക്ക് പൊതു അവധി

സ്‌കൂള്‍പ്രവര്‍ത്തി ദിനങ്ങളില്‍ കുറവ് വരുത്താതെയാണ് റംസാനിലെ അവസാന ആഴ്ച പൊതു അവധി നല്‍കിയിരിക്കുന്നത്.

 

അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അവധി ബാധകമാണ്.

റംസാനിലെ അവസാന ആഴ്ച കുവൈത്തിലെ സ്‌കൂളുകള്‍ക്ക് പൊതു അവധി ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അവധി ബാധകമാണ്.

പുതിയപഞ്ചവല്‍സര അധ്യയന കലണ്ടര്‍ പ്രകാരം സ്‌കൂള്‍പ്രവര്‍ത്തി ദിനങ്ങളില്‍ കുറവ് വരുത്താതെയാണ് റംസാനിലെ അവസാന ആഴ്ച പൊതു അവധി നല്‍കിയിരിക്കുന്നത്.