ഒമാനിൽ സ്കൂളുകളും കോളേജുകളും അടച്ചിടും
അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഒമാനിൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളും കോളേജുകളും അടച്ചിടും . പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റും. വിദൂര പഠനത്തിലേക്കുള്ള മാറ്റവും ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകൾ സജീവമാക്കലും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു
Mar 23, 2026, 16:29 IST
മസ്കത്ത്: അസ്ഥിരമായ കാലാവസ്ഥയെ തുടർന്ന് ഒമാനിൽ എല്ലാ പൊതു, സ്വകാര്യ സ്കൂളുകളും കോളേജുകളും അടച്ചിടും . പഠനം ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റും. വിദൂര പഠനത്തിലേക്കുള്ള മാറ്റവും ഇ-ലേണിങ് പ്ലാറ്റ്‌ഫോമുകൾ സജീവമാക്കലും ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. ദോഫാർ, അൽ വുസ്ത എന്നിവ ഒഴികെ ഒമാനിലുടനീളമുള്ള എല്ലാ ഗവർണറേറ്റുകൾക്കും ഈ നടപടി ബാധകമാണ്.
ചൊവ്വാഴ്ച മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരും. വ്യാഴാഴ്ച വരെ ഇത് നിലനിൽക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിച്ചിരിക്കുന്ന ന്യൂനമർദ്ദ സാഹചര്യം കണക്കിലെടുത്താണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്