പ്രവാസികൾക്ക് തിരിച്ചടി; ജിമ്മിലും സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി  

 

റിയാദ്: സ്വകാര്യ മേഖലയിലെ ജിംനേഷ്യങ്ങളിലും സ്പോർട്സ് പരിശീലന കേന്ദ്രങ്ങളിലും സ്വദേശിവൽക്കരണം നടപ്പിലാക്കാൻ സൗദി. 12 ഇനം തൊഴിൽ വിഭാഗങ്ങളിൽ 15% സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യാനാണ് പുതിയ തീരുമാനം വന്നിരിക്കുന്നത്. 

നാലോ അതിലധികമോ ജീവനക്കാരുള്ള സ്പോർട്സ് കേന്ദ്രങ്ങളിലും ജിംനേഷ്യങ്ങളിലുമാണ് നിയമനത്തിൽ സൗദി സ്വദേശിവൽക്കരണ തോത് പാലിക്കേണ്ടത്. സാമൂഹിക വികസന, മാനവ വിഭവശേഷി മന്ത്രാലയമാണ് പ്രസ്തുത കായിക പരിശീലന കേന്ദ്രങ്ങളിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.