വി​മാ​ന​ങ്ങ​ളി​ൽ പ​വ​ർ ബാ​ങ്കു​ക​ൾ​ക്ക് നി​യ​ന്ത്ര​ണം;  നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ

വി​മാ​ന​യാ​ത്ര​ക്കാ​ർ കൈ​വ​ശം ക​രു​തു​ന്ന പ​വ​ർ ബാ​ങ്കു​ക​ൾ​ക്കും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ.
 

റി​യാ​ദ്: വി​മാ​ന​യാ​ത്ര​ക്കാ​ർ കൈ​വ​ശം ക​രു​തു​ന്ന പ​വ​ർ ബാ​ങ്കു​ക​ൾ​ക്കും മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ.

അ​ന്താ​രാ​ഷ്​​ട്ര സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​െൻറ (ഐ.​സി.​എ.​ഒ) സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഈ ​പ​രി​ഷ്കാ​രം. ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന എ​ല്ലാ എ​യ​ർ​ലൈ​നു​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. പു​തി​യ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു യാ​ത്ര​ക്കാ​ര​ന് പ​ര​മാ​വ​ധി ര​ണ്ട് പ​വ​ർ ബാ​ങ്കു​ക​ൾ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി​യു​ള്ളൂ. ഇ​വ യാ​ത്രാ​വേ​ള​യി​ൽ വി​മാ​ന​ത്തി​നു​ള്ളി​ൽ വെ​ച്ച് ചാ​ർ​ജ് ചെ​യ്യു​ന്ന​ത് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചി​രി​ക്കു​ന്നു. കൂ​ടാ​തെ, വി​മാ​ന യാ​ത്ര​യി​ലു​ട​നീ​ളം മ​റ്റ് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ചാ​ർ​ജ് ചെ​യ്യാ​ൻ പ​വ​ർ ബാ​ങ്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.

സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി പ​വ​ർ ബാ​ങ്കു​ക​ൾ ചെ​ക്ക്-​ഇ​ൻ ല​ഗേ​ജു​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. പ​ക​രം, വി​മാ​ന കാ​ബി​നി​നു​ള്ളി​ൽ ഹാ​ൻ​ഡ് ല​ഗേ​ജാ​യി മാ​ത്ര​മേ ഇ​വ കൈ​വ​ശം വെ​ക്കാ​ൻ അ​നു​വാ​ദ​മു​ണ്ടാ​കൂ. വി​മാ​ന ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഈ ​നി​യ​മ​ങ്ങ​ൾ ബാ​ധ​ക​മാ​യി​രി​ക്കു​മെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.