സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ റെക്കോഡ് നേട്ടവുമായി റെയില്‍വെ മേഖല

ആകെ യാത്രക്കാരില്‍ 3.2 കോടി പേരും യാത്ര ചെയ്തത് റിയാദ് മെട്രോയിലാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്നതിലും മെട്രോ നിര്‍ണായക പങ്കുവഹിച്ചുതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. 

സൗദി അറേബ്യയുടെ ഗതാഗത ചരിത്രത്തില്‍ റെക്കോഡ് നേട്ടവുമായി റെയില്‍വെ മേഖല. കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 4.6 കോടിയിലധികം യാത്രക്കാരാണ് രാജ്യത്തെ റെയില്‍വേ സേവനങ്ങളെ ആശ്രയിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 199 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. നഗരങ്ങള്‍ക്കുള്ളിലെ റെയില്‍ ഗതാഗതത്തിലാണ് ഏറ്റവും വലിയ കുതിച്ചുചാട്ടം ഉണ്ടായത്. ആകെ യാത്രക്കാരില്‍ 3.2 കോടി പേരും യാത്ര ചെയ്തത് റിയാദ് മെട്രോയിലാണ്.

നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിലും പൊതുജനങ്ങള്‍ക്ക് സുഗമമായ യാത്രയൊരുക്കുന്നതിലും മെട്രോ നിര്‍ണായക പങ്കുവഹിച്ചുതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. 
വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വിസുകളില്‍ ഹറമൈന്‍ അതിവേഗ റെയില്‍വെ ഒന്നാമതെത്തി. തീര്‍ഥാടകരും വിനോദസഞ്ചാരികളും ഉള്‍പ്പെടെ 23 ലക്ഷം പേരാണ് യാത്രക്കായി ഈ ഗതാഗത സംവിധാനം തെരഞ്ഞെടുത്തത്.