സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ സ്വദേശിവത്കരണം
മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളില്‍ ഇനി മുതല്‍ 60 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണം.
Apr 20, 2026, 14:18 IST
ഞായറാഴ്ച (ഏപ്രില്‍ 19) മുതല്‍ പ്രാബല്യത്തില്‍ വന്നു.പുതിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ സെയില്‍സ്, മാര്‍ക്കറ്റിങ് തസ്തികകളില്‍ സ്വദേശിവത്കരണം (നിതാഖാത്) 60 ശതമാനമായി ഉയര്‍ത്തി. ഞായറാഴ്ച (ഏപ്രില്‍ 19) മുതല്‍ പ്രാബല്യത്തില്‍ വന്നു.പുതിയ പരിഷ്‌കാരങ്ങള്‍ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടിയാണ്.
മാര്‍ക്കറ്റിങ്, സെയില്‍സ് മേഖലകളില്‍ ഇനി മുതല്‍ 60 ശതമാനവും സ്വദേശി ജീവനക്കാരായിരിക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ നിയമം ബാധകമാകുന്നത്. ഈ തസ്തികകളില്‍ സ്വദേശി ജീവനക്കാരെ നിതാഖാത് പരിധിയില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ അവര്‍ക്ക് കുറഞ്ഞത് 5,500 സൗദി റിയാല്‍ ശമ്പളം നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.