സൗദിയിലെ ഏറ്റവും വലിപ്പമുള്ള ജിസാനിലെ വാദി ബിഷ ഡാം തുറന്നു

കനത്ത മഴയത്ത് അധികമായി എത്തിയ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക.
 

സൗദിയിലെ ഏറ്റവും ഉയരമുള്ളതും വലിപ്പവുമുള്ള അണക്കെട്ടുകളിലൊന്നായ ജിസാനിലെ വാദി ബിഷ ഡാം തുറന്നു. സംഭരണ ശേഷി ജലനിരപ്പ് 117.7 മില്യണ്‍ ക്യൂബിക് മീറ്ററായി ക്രമീകരിക്കാനാണ് ഡാം തുറന്നത്.


കനത്ത മഴയത്ത് അധികമായി എത്തിയ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുക. ജിസാന്‍ മേഖലയിലാകെ തുടരെ പെയ്തുവരുന്ന മഴയുടെ വലിയൊരു ഭാഗം ഒഴുകിയെത്തുന്നത് സംഭരിക്കുന്നത് ബിഷ ഗവര്‍ണറേറ്റിലെ വാദി ബിഷ അണക്കെട്ടിലാണ്.