ഈന്തപ്പഴ കയറ്റുമതിയില്‍ സൗദി അറേബ്യ വീണ്ടും ഒന്നാമത്; നേട്ടം തുടര്‍ച്ചയായ നാലാം വര്‍ഷം
ഈന്തപ്പഴ കയറ്റുമതിയില്‍ സൗദി അറേബ്യ വീണ്ടും ഒന്നാമത്; നേട്ടം തുടര്‍ച്ചയായ നാലാം വര്‍ഷം
നിലവില്‍ ലോകത്തിലെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്.
2024-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. '
ലോക രാജ്യങ്ങളെ പിന്നിലാക്കി ഈന്തപ്പഴ കയറ്റുമതിയില്‍ ആഗോളതലത്തില്‍ വീണ്ടും ഒന്നാമതെത്തി സൗദി അറേബ്യ. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് സൗദി ഈ നേട്ടം സ്വന്തമാക്കുന്നത്. ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 2025-ല്‍ 193.8 കോടി സൗദി റിയാലിന്റെ (51.77 കോടി ഡോളര്‍) ഈന്തപ്പഴമാണ് രാജ്യം വിദേശങ്ങളിലേക്ക് കയറ്റി അയച്ചത്.
2024-നെ അപേക്ഷിച്ച് കയറ്റുമതി മൂല്യത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 'സൗദി വിഷന്‍ 2030'-ന്റെ ഭാഗമായി കാര്‍ഷിക കയറ്റുമതി വിപുലീകരിക്കുന്നതിനും ദേശീയ സാമ്പത്തിക വളര്‍ച്ചയ്ക്കും ഈ മേഖല നല്‍കുന്ന പിന്തുണ വ്യക്തമാക്കുന്നതാണ് ഈ നേട്ടം.
നിലവില്‍ ലോകത്തിലെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്. രാജ്യത്ത് ആകെ 3.7 കോടിയിലധികം ഈന്തപ്പനകളാണുള്ളത്. ഇവയില്‍ നിന്നായി പ്രതിവര്‍ഷം 19 ലക്ഷത്തിലധികം ടണ്‍ ഈന്തപ്പഴമാണ് ഉത്പാദിപ്പിക്കുന്നത്. ഈന്തപ്പഴ ഉത്പാദനത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള സൗദിയുടെ സ്വയംപര്യാപ്തത നിരക്ക് 125 ശതമാനത്തിലും മുകളിലാണ്.