ഭക്ഷ്യ സുരക്ഷ കര്‍ശനമാക്കാന്‍ സൗദി ; ഒരു ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്താന്‍ നീക്കം

സെപ്തംബര്‍ 15 വരെ പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും.
 

ഭക്ഷ്യ സുരക്ഷയെ സംബന്ധിച്ച് കര്‍ശന നടപടികള്‍ക്ക് നീക്കവുമായി സൗദി അറേബ്യ. ഫുഡ് ആന്‍ഡ് ഡ്രഗ് ജനറല്‍ അതോറിറ്റിയാണ് നടപടിക്ക് നേതൃത്വം നല്‍കുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണം വില്‍ക്കുന്നത്, മായം ചേര്‍ത്ത ഭക്ഷണം വില്‍ക്കുന്നത് എന്നീ കുറ്റകൃത്യങ്ങള്‍ക്ക് വന്‍ തോതില്‍ പിഴ ചുമത്തും. ഒരു ദശലക്ഷം റിയാല്‍ പിഴ വരെ ചുമത്താനുള്ള നിര്‍ദ്ദേശം നിയമത്തിലുണ്ട്.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സെപ്തംബര്‍ 15 വരെ പുതിയ നിയമങ്ങളെ കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കും.