കൂടുതല്‍ തസ്തികകളിലേക്ക് സ്വദേശിവത്ക്കരണം കടുപ്പിക്കാന്‍ സൗദി അറേബ്യ

തീരുമാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ വിശദമായ ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

പ്രൊജക്റ്റ് മാനേജ്മെന്റ് മേഖലയില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രൊജക്റ്റ് മാനേജ്മെന്റ് തസ്തികകളില്‍ 70 ശതമാനം സ്വദേശിവത്ക്കരണം (സൗദിവത്ക്കരണം) നടപ്പിലാക്കുന്നു. 2027 ഫെബ്രുവരി 14 മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മുന്‍സിപ്പാലിറ്റി ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

രാജ്യത്തെ വിദഗ്ധ തൊഴില്‍ മേഖലകളില്‍ സൗദിവത്ക്കരണം വേഗത്തിലാക്കുക, തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുക, തൊഴില്‍ വിപണിയിലെ അവരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിഷന്‍ 2030, ലേബര്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി എന്നിവയുടെ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായാണ് പുതിയ നീക്കം.

പ്രൊജക്റ്റ് മാനേജ്മെന്റ് മേഖലയില്‍ മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ ആകെ ജീവനക്കാരുടെ 70 ശതമാനവും സൗദി പൗരന്മാരായിരിക്കണം.
പ്രൊജക്റ്റ് മാനേജ്മെന്റ് ഡയറക്ടര്‍, പ്രൊജക്റ്റ് മാനേജ്മെന്റ് എഞ്ചിനീയര്‍, പ്രൊജക്റ്റ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നീ പ്രൊഫഷണല്‍ തസ്തികകളാണ് ഈ പദ്ധതിക്ക് കീഴില്‍ വരുന്നത്. സൗദി സ്റ്റാന്‍ഡേര്‍ഡ് ക്ലാസിഫിക്കേഷന്‍ ഓഫ് ഒക്യുപേഷന്‍സ് തരംതിരിച്ചിട്ടുള്ള ഈ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും നിയമം പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

തീരുമാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ വിശദമായ ഗൈഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.