സൗദിയിലെ സ്വകാര്യ മേഖലയിലെ 17 ഫിനാന്‍സ് ജോലികളില്‍ 50 ശതമാനം സ്വദേശിവത്കരണം
സൗദിയിലെ സ്വകാര്യ മേഖലയിലെ 17 ഫിനാന്‍സ് ജോലികളില്‍ 50 ശതമാനം സ്വദേശിവത്കരണം
സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും മികച്ച ജോലി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദിയിലെ സ്വകാര്യ മേഖലയിലെ 17 ഫിനാന്‍സ് ജോലികളില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്.
സൗദിയിലെ സ്വകാര്യ മേഖലയിലെ 17 ഫിനാന്‍സ് ജോലികളില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ തീരുമാനമായി. 2027 മെയ് 23 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നത്. സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും മികച്ച ജോലി നല്‍കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സൗദിയിലെ സ്വകാര്യ മേഖലയിലെ 17 ഫിനാന്‍സ് ജോലികളില്‍ 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. സൗദി ഓര്‍ഗനൈസേഷന്‍ ഫോര്‍ ഓഡിറ്റേഴ്സ് ആന്‍ഡ് അക്കൗണ്ടന്റ്സുമായി ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്. 2027 മെയ് 23 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 2-ഓ അതിലധികമോ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമാണ്. സ്ഥാപനങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ ഇന്ന് മുതല്‍ 6 മാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്. ഇന്‍വെസ്റ്റ്മെന്റ് എക്സ്പെര്‍ട്ട്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, ഫിനാന്‍ഷ്യല്‍ എക്സ്പെര്‍ട്ട്, ട്രഷറി സ്പെഷ്യലിസ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ക്രെഡിറ്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ് കണ്‍ട്രോള്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അനാലിസിസ് സ്പെഷ്യലിസ്റ്റ് എന്നിവയും പട്ടികയിലുണ്ട്.
ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടേഷന്‍ സ്പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് മാനേജര്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ്, ഇന്‍വെസ്റ്റ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിവയും സ്വദേശിവത്കരണത്തില്‍ വരും.