ആഗോള എണ്ണ വിപണിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈനുമായി സൗദി അറേബ്യ

കിഴക്കന്‍ മേഖലയില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാംബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്നതിനുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍ സൗദി ഇപ്പോള്‍ പൂര്‍ണമായും സജ്ജമായിരിക്കുകയാണ്. 

 

ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ഈ ബദല്‍ മാര്‍ഗ്ഗം വലിയ സഹായമാകും.

ഹോര്‍മുസ് കടലിടുക്കില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ലോക എണ്ണ വിപണിയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനായി സൗദി അറേബ്യ നിര്‍ണായക നീക്കം നടത്തി. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ നിന്ന് ചെങ്കടല്‍ തീരത്തെ യാംബു തുറമുഖത്തേക്ക് എണ്ണ എത്തിക്കുന്നതിനുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍ സൗദി ഇപ്പോള്‍ പൂര്‍ണമായും സജ്ജമായിരിക്കുകയാണ്. 
ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടാകാനിടയുള്ള തടസ്സങ്ങള്‍ ആഗോള എണ്ണ വിതരണത്തെ ബാധിക്കാതിരിക്കാന്‍ ഈ ബദല്‍ മാര്‍ഗ്ഗം വലിയ സഹായമാകും.