അഞ്ചു കോടി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ സൗദി

റിയാദിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി
 
മധ്യവര്‍ഗ സമ്പന്നരെ ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

2030ഓടെ 5 കോടി വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു. മധ്യവര്‍ഗ സമ്പന്നരെ ആകര്‍ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. റിയാദിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റിവില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി


സൗദിയുടെ വികസന രേഖയായ വിഷന്‍ 2030 ടൂറിസത്തിന് വലിയ പ്രാധാന്യമുണ്ട്. ദേശീയ വരുമാനം വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി ടൂറിസത്തെ സുപ്രധാന ഘടകമായി കാണുന്നു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന ഇരട്ടിയാക്കി പത്തുശതമാനത്തില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു.