സൗദി മുന്നില്‍ ; പാകിസ്ഥാനിലേക്ക് റെക്കോര്‍ഡ് വിദേശ പണമൊഴുക്ക്; മേയില്‍ മാത്രം 4.3 ബില്യണ്‍ ഡോളര്‍

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ പണമൊഴുക്കായി ഇത് മാറി

 

പ്രധാനമായും സൗദി അറേബ്യ, യുഎഇ, യുകെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ പ്രവാസികളില്‍ നിന്നാണ് ഈ തുക എത്തിയത്.

പാകിസ്ഥാനിലേക്ക് വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ അയച്ച പണം 2026 മേയ് മാസത്തില്‍ 4.3 ബില്യണ്‍ ഡോളറിലെത്തി, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ പണമൊഴുക്കായി ഇത് മാറി. പ്രധാനമായും സൗദി അറേബ്യ, യുഎഇ, യുകെ, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് എന്നിവിടങ്ങളിലെ പാകിസ്ഥാന്‍ പ്രവാസികളില്‍ നിന്നാണ് ഈ തുക എത്തിയത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, മേയ് മാസത്തിലെ പണമൊഴുക്ക് മുന്‍മാസത്തേക്കാള്‍ 20.2 ശതമാനവും കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തേക്കാള്‍ 15.4 ശതമാനവും വര്‍ധിച്ചു.
2025-26 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ 11 മാസങ്ങളില്‍ (ജൂലൈ-മേയ്) പാകിസ്ഥാനിലേക്ക് എത്തിയ ആകെ പണമൊഴുക്ക് 38.1 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 34.9 ബില്യണ്‍ ഡോളറായിരുന്നു. അതായത് വാര്‍ഷികാടിസ്ഥാനത്തില്‍ 9.2 ശതമാനം വര്‍ധനവുണ്ടായി.