സൗദിയില്‍ സാഹസിക യാത്രകള്‍ക്ക് ഇനി കര്‍ശന സുരക്ഷാ നിയമം
സൗദിയില്‍ സാഹസിക യാത്രകള്‍ക്ക് ഇനി കര്‍ശന സുരക്ഷാ നിയമം
യാത്രകള്‍ രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന.
യാത്രാ പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനായി 'റിയാദി' പ്ലാറ്റ്ഫോമില്‍ 'അല്‍ റഹാല' എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ സംഘടിപ്പിക്കുന്ന സാഹസിക യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും ചിട്ടയുള്ളതുമാക്കാന്‍ കായിക മന്ത്രാലയം പുതിയ ലൈസന്‍സിങ് സേവനത്തിന് തുടക്കം കുറിച്ചു. 'അല്‍ റഹാല' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനം തിങ്കളാഴ്ച മുതലാണ് നിലവില്‍ വന്നത്. രാജ്യത്തിന് അകത്തേക്കും വിദേശത്തേക്കുമുള്ള സംഘടിത സാഹസിക യാത്രകള്‍ക്ക് ഏകീകൃത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
യാത്രാ പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനായി 'റിയാദി' പ്ലാറ്റ്ഫോമില്‍ 'അല്‍ റഹാല' എന്ന പ്രത്യേക വിഭാഗം സജ്ജമാക്കിയിട്ടുണ്ട്. സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്നവര്‍ക്ക് ഇനി ഈ പ്ലാറ്റ്ഫോം വഴി അപേക്ഷകള്‍ സമര്‍പ്പിക്കാം. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ചേര്‍ന്ന് അപേക്ഷകള്‍ വിശദമായി പരിശോധിച്ച ശേഷമായിരിക്കും അനുമതി നല്‍കുക. യാത്രകള്‍ രാജ്യത്തെ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പൂര്‍ണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ പരിശോധന.