സൗദി അറേബ്യയിൽ ബീഹാർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

സൗദി അറേബ്യയിൽ ബീഹാർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബീഹാർ സിവാൻ സ്വദേശി അസീസുൽ റഹ്മാൻ (57) ആണ് സൗദി കിഴക്കൻ

 

റിയാദ്:  സൗദി അറേബ്യയിൽ ബീഹാർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ബീഹാർ സിവാൻ സ്വദേശി അസീസുൽ റഹ്മാൻ (57) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ജുബൈലിലെ ഒരു കമ്പനിയിൽ കെട്ടിട തൊഴിലാളി ആയിരുന്നു. 

ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മുവാസാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്:  മഞ്ചൂർ ആലം, മാതാവ്: നജ്‌മ ഖാത്തൂൻ, ഭാര്യ: ഷാകില ഖാത്തൂൻ.