ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ഡ്യ സ്വദേശി അനിൽ മേശ്രം നാരായണനെ (32) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ

 

റിയാദ്: ഇന്ത്യക്കാരനെ സൗദി അറേബ്യയിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര ഗോണ്ഡ്യ സ്വദേശി അനിൽ മേശ്രം നാരായണനെ (32) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിർമാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു അനിൽ. 

മാനസിക വിഷാദം നിമിത്തം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.