റിയാദിനെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ പരാജയപ്പെടുത്തി സൗദി
അല്‍ഖര്‍ജിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നത്.
Mar 5, 2026, 15:18 IST
പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി ആവര്‍ത്തിച്ചു.
സൗദി അറേബ്യയിലെ അല്‍ഖര്‍ജ് നഗരം ലക്ഷ്യമിട്ടുണ്ടായ മൂന്ന് ക്രൂസ് മിസൈലുകള്‍ സൗദി പ്രതിരോധ സേന തകര്‍ത്തു. റിയാദ് പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന അല്‍ഖര്‍ജ് നഗരത്തിന് സമീപമെത്തിയ മിസൈലുകള്‍ ആകാശത്ത് വച്ചുതന്നെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് അല്‍ഖര്‍ജിന് നേരെ ആക്രമണമുണ്ടാകുന്നത്. ഇന്നലെയും ഈ മേഖലയില്‍ മിസൈലുകള്‍ പ്രതിരോധ സേന തകര്‍ത്തിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ഒന്‍പതോളം ഡ്രോണുകളും സൗദി സൈന്യം വെടിവച്ചിട്ടിരുന്നു.
അല്‍ഖര്‍ജിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് സൗദി ആവര്‍ത്തിച്ചു.