ഓരോ ആഴ്ചയിലും സൗദി നാടുകടത്തുന്നത് 15000 ത്തോളം പേരെ ; നിയമ ലംഘനത്തിന് ശക്തമായ നടപടി
ഓരോ ആഴ്ചയും 10,000 മുതല്‍ 15,000 വരെ ആളുകളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ആഴ്ച മാത്രം14,206 പേരെ നാടുകടത്തി.
സൗദി അറേബ്യയില്‍ നിയമലംഘകരെ നാടുകടത്തുന്ന നടപടികള്‍ ശക്തമായി തുടരുകയാണ്. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച ലക്ഷക്കണക്കിന് ആളുകളെ ഈ വര്‍ഷം ഇതിനോടകം നാടുകടത്തി. രാജ്യമെമ്പാടും നടക്കുന്ന വലിയ പരിശോധനകളിലൂടെയാണ് ഇത് നടക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം14,206 പേരെ നാടുകടത്തി. ഓരോ ആഴ്ചയും 10,000 മുതല്‍ 15,000 വരെ ആളുകളെ നാടുകടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസരിച്ച് രാജ്യം വികസിക്കുമ്പോള്‍, വിദേശ തൊഴിലാളികള്‍ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 39 ശതമാനം വരും. ഈ സാഹചര്യത്തില്‍ കര്‍ശന നടപടികളാണ് സൗദി നടപ്പാക്കുന്നത്.
നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമലംഘകരെ സംരക്ഷിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവ്, 1 ദശലക്ഷം റിയാല്‍ വരെ പിഴ, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടുകെട്ടല്‍, കുറ്റവാളികളെ പരസ്യമായി പേരെടുത്ത് പറഞ്ഞ് അപമാനിക്കല്‍ തുടങ്ങിയ ശിക്ഷകള്‍ ലഭിക്കും. വ്യാപക റെയ്ഡാണ് രാജ്യത്ത് നടത്തിവരുന്നത്.