സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നു
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയില്‍ വലിയ തോതിലുള്ള നിയമവിധേയത്വം വളര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മാനവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Updated: Jun 16, 2026, 15:54 IST
ജൂണ്‍ 15 മുതല്‍ ആരംഭിച്ച ഈ നിയമം സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസക്കാലം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
വേനല്‍ക്കാലത്തെ കടുത്ത ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സൗദി അറേബ്യയില്‍ ഉച്ചസമയത്തെ ജോലിക്കുള്ള വിലക്ക് പ്രാബല്യത്തില്‍ വന്നു. നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ ജോലി ചെയ്യിക്കുന്നതിനാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ 15 മുതല്‍ ആരംഭിച്ച ഈ നിയമം സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസക്കാലം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഈ നിയമം നടപ്പാക്കിയതിലൂടെ സ്വകാര്യ മേഖലയില്‍ വലിയ തോതിലുള്ള നിയമവിധേയത്വം വളര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മാനവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം 94 ശതമാനം സ്ഥാപനങ്ങളും ഈ നിരോധനം കൃത്യമായി പാലിച്ചിരുന്നു.