സൗദി അറേബ്യയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

 

റിയാദ്: സൗദി അറേബ്യയിലെ ഫ്ലാറ്റില്‍ പാചക വാതകം ചോര്‍ന്നുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. റിയാദ് നഗരത്തിലെ ബഹുനില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് തീപിടുത്തമുണ്ടായത്. പാചക വാതകം ചോര്‍ന്ന് സ്‍ഫോടനവും തീപിടുത്തവുമുണ്ടാവുകയായിരുന്നു. വിവരം ലഭിച്ചതനുസരിച്ച് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സൗദി റെഡ് ക്രസന്റ് ആംബുലന്‍സകളില്‍ ആശുപത്രിയിലേക്ക് മാറ്റി.