സൗദിയില്‍ ട്രാഫിക് പിഴകള്‍ അടയ്ക്കാനുള്ള ഇളവ് ; സമയപരിധി നീട്ടി

നിലവിലെ പിഴയില്‍ 50 ശതമാനം ഇളവാണ് ലഭിക്കുക.

 

2024 ഒക്ടോബര്‍ 17നാണ് ട്രാഫിക് പിഴയില്‍ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടികൊണ്ട് രാജാവിന്റെ ഉത്തരവുണ്ടായത്. 

സൗദി അറേബ്യയില്‍ ട്രാഫിക് പിഴകള്‍ അടയ്ക്കാന്‍ നല്‍കിയ ഇളവ് ദീര്‍ഘിപ്പിച്ച സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് മാസം കൂടി. ഏപ്രില്‍ 18 വരെ മാത്രമേ ഇളവോട് കൂടി പിഴയടക്കാന്‍ സാധിക്കൂവെന്ന് ട്രാഫിക് വകുപ്പ് ഓര്‍മിപ്പിച്ചു. 2024 ഒക്ടോബര്‍ 17നാണ് ട്രാഫിക് പിഴയില്‍ പ്രഖ്യാപിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടികൊണ്ട് രാജാവിന്റെ ഉത്തരവുണ്ടായത്. 

നിലവിലെ പിഴയില്‍ 50 ശതമാനം ഇളവാണ് ലഭിക്കുക. ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ 50 ശതമാനം കുറയ്ക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്ന് മാസം മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് പറഞ്ഞു. 2024 ഏപ്രില്‍ 18ന് മുമ്പ് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ എല്ലാവരും അടക്കണം. 2024 ഏപ്രില്‍ 18 ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴയിലാണ് 50 ശതമാനം ഇളവ് ലഭിക്കുക. ഈ വര്‍ഷം ഏപ്രില്‍ 18 വരെ ഈ ഇളവ് പ്രയോജനപ്പെടുത്താം.