സാരഥി യുഎഇ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേര്‍ന്നു, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരം നല്‍കി

യു എ ഇയുടെ മണ്ണില്‍ കഴിഞ്ഞ 22 വര്‍ഷമായി കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന സാരഥി യു എ ഇ യൂടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2026 ജൂണ്‍ 14ന് സ്പൈസി ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

 

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന രക്ഷാധികാരി ശ്രീ. മുരളീധരന്‍ ടി വിക്ക് സാരഥിയുടെ പൊതുസഭ യാത്രയയപ്പ് നല്‍കി. ശ്രീ. നാരായണന്‍ അരമ്മങ്ങാനം പൊന്നാട അണിയിച്ച് ആദരിച്ചു.

ദുബായ്: യു എ ഇയുടെ മണ്ണില്‍ കഴിഞ്ഞ 22 വര്‍ഷമായി കലാ കായിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന സാരഥി യു എ ഇ യൂടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം 2026 ജൂണ്‍ 14ന് സ്പൈസി ലാന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.

രാവിലെ 11:30 തന്നെ യോഗ നടപടികള്‍ ആരംഭിച്ചു. ഭരണസമിതി അംഗങ്ങളെയും രക്ഷാധികാരികളെയും ഓഡിറ്ററെയും സ്റ്റേജിലേക്ക് കുമാരി മധുരിമാ ചന്ദ്രന്‍ ക്ഷണിച്ചു. തുടര്‍ന്ന് അഞ്ജു ജയരാജിന്റെ ഈശ്വര പ്രാര്‍ത്ഥനയോട് കൂടി യോഗ നടപടികള്‍ക്ക് തുടക്കമായി. ജനറല്‍ സെക്രട്ടറി ശ്രീ. ബിജു കെ സി മേലേടത്ത് സ്വാഗതവും ശ്രീ. ഉമാവരന്‍ മടിക്കെ അധ്യക്ഷതയും വഹിച്ചു. രക്ഷാധികാരി ശ്രീ. മുരളീധരന്‍ ടി.വി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ശ്രീ. ബിജു കെ സി മേലേടത്തും, സാമ്പത്തിക റിപ്പോര്‍ട്ട് ശ്രീ. കുഷോര്‍ മടിയനും ഓഡിറ്റര്‍ റിപ്പോര്‍ട്ട് ശ്രീമതി രമ്യ മധുവും അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം പൊതുസഭ എല്ലാ റിപ്പോര്‍ട്ടുകളും ഏകകണ്ഠമായി  അംഗീകരിച്ചു.

ഉച്ച ഭക്ഷണത്തിനുശേഷം ഭരണ ഘടന ഭേദഗതി ജനറല്‍ സെക്രട്ടറി ശ്രീ. ബിജു കെ സി മേലേടത്ത് പൊതു സഭയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം ഭരണ ഘടന ഭേദഗതി പൊതുസഭ കൈയടിച്ച് പാസാക്കി. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന രക്ഷാധികാരി ശ്രീ. മുരളീധരന്‍ ടി വിക്ക് സാരഥിയുടെ പൊതുസഭ യാത്രയയപ്പ് നല്‍കി. ശ്രീ. നാരായണന്‍ അരമ്മങ്ങാനം പൊന്നാട അണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ശ്രീ. ഉമാവരന്‍ മടിക്കൈ സാരഥി യു എ ഇ യുടെ സ്നേഹോപഹാരം കൈമാറി. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സാരഥി കൃഷ്ണഗാഥാ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. നാട്ടില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അമ്മമാര്‍ക്ക് സാരഥിയുടെ സ്നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് ട്രഷറര്‍ ശ്രീ. കിഷോര്‍ മടിയന്റെ നന്ദിയോട് കൂടി അധ്യക്ഷന്‍ യോഗ നടപടികള്‍ അവസാനിപ്പിച്ച് യോഗം പിരിച്ചു വിട്ടു.

പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് റിട്ടേണിംഗ് ഓഫീസറായി ശ്രീ. രാജന്‍ മാഷെ പൊതുസഭ നിയമിച്ചു. പിരിഞ്ഞുപോയ ഭരണ സമിതി സമര്‍പ്പിച്ച പാനല്‍ പൊതുസഭയ്ക്ക് മുമ്പാകെ വെയ്ക്കുകയും സഭ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.

ഭാരവാഹികള്‍
1. പ്രസിഡന്റ് : ശ്രീ. ചന്ദ്രന്‍ ഇരിയ
2. വൈസ് പ്രസിഡന്റ് : ശ്രീ. മനോജ് പുല്ലൂര്‍
3. വൈസ് പ്രസിഡന്റ് : ശ്രീ. തമ്പാന്‍ യാദവ് 
4. ജനറല്‍ സെക്രട്ടറി : ശ്രീ. ബിജു കെ സി മേലേടത്ത്
5. ജോയിന്റ് സെക്രട്ടറി: ശ്രീ. അനീഷ് റെറമ്മല്‍
6. ജോയിന്റ് സെക്രട്ടറി: ശ്രീ. പുഷ്പാകരന്‍ ചാലിന്‍കാല്‍ 
7. ട്രഷറര്‍ : ശ്രീ. നാരായണന്‍ പൂതങ്ങാനം
8. ജോയിന്റ് ട്രഷറര്‍ : ശ്രീ. നിജേഷ് ബാബു
9. വെല്‍ഫയര്‍ കമ്മിറ്റി കണ്‍വീനര്‍ : ശ്രീ. പവിത്രന്‍ കരിന്തളം
10. കലാവിഭാഗം കണ്‍വീനര്‍ ശ്രീ. സുരേഷ് പ്രസാദ്
11. കായിക വിഭാഗം കണ്‍വീനര്‍ ശ്രീ. സുധീപ് പച്ചിക്കാരന്‍

രക്ഷാധികാരികള്‍
1. ശ്രീ. നാരായണന്‍ അരമ്മങ്ങാനം
2. ശ്രീ. മാധവന്‍ കാഞ്ഞങ്ങാട്
3. ശ്രീ. ഉമാവരന്‍ മടിക്കൈ
എന്നിവരെ പൊതു സഭയില്‍ നിന്നും നിര്‍ദേശിച്ചു.

12. ഓഡിറ്റര്‍ : ശ്രീ. ശ്രീകാന്ത് കരിമ്പിലിനെയും പൊതുസഭ നിന്നും നിര്‍ദ്ദേശിച്ചു.
പുതിയ ഭരണസമതി അംഗങ്ങള്‍ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിച്ചു. പുതിയ ഭരണ സമിതിക്ക് മുന്‍ ഭാരവാഹികളും രക്ഷാധികരികളും മറ്റ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു. ട്രഷറര്‍ നന്ദി പറഞ്ഞ് പ്രസിഡന്റ് യോഗം ഔദ്യോഗികമായി പിരിച്ചു വിട്ടു.