സൗദിയിലെ അബഹയിലേക്ക് മസ്‌കത്തില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസ് ആരംഭിച്ച് സലാം എയര്‍

ആഴ്ചയില്‍ നാല് സര്‍വിസാണ് തുടക്കത്തിലുള്ളത്.

 

ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്.

സൗദി അറേബ്യയിലെ ഊട്ടിയാണ് അബഹ. 365 ദിവസവും സുഖകരമായ കാലാവസ്ഥയുള്ള, ഇടയ്‌ക്കെല്ലാം മഞ്ഞും മഴയുമുള്ള അബഹ ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമാണ്. റോപ് വേയും ഗാര്‍ഡനുകളുമെല്ലാമുള്ള ഈ ഹൈറേഞ്ച് ടൂറിസ്റ്റ് കേന്ദ്രത്തിലാണ് മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ അല്‍ സൗദ പര്‍വതമുള്ളതും. അതുകൊണ്ട് തന്നെ ഇന്ത്യാക്കാര്‍ പൊതുവേ അബഹയെ സൗദിയിലെ ഊട്ടിയെന്ന് വിശേഷിപ്പിക്കാറുണ്ട്.

ഇത്രയും സുന്ദരമായ ഈ വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് ഇപ്പോള്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍നിന്ന് നേരിട്ട് വിമാന സര്‍വിസ് ആരംഭിച്ചിരിക്കുകയാണ് ഒമാന്റെ ഔദ്യോഗിക ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സലാം എയര്‍. സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയിലേക്ക് ആഴ്ചയില്‍ നാല് സര്‍വിസാണ് തുടക്കത്തിലുള്ളത്.