റിയാദ് സീസൺ 2024 ഒക്ടോബർ 12 മുതൽ
 

റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി  വ്യക്തമാക്കി.  ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിൽ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചു
 

ജിദ്ദ : റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് ഒക്ടോബർ 12 മുതൽ ആരംഭിക്കുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി  വ്യക്തമാക്കി.  ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിൽ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് റിയാദ് സീസണിന്റെ അഞ്ചാമത് പതിപ്പ് സംബന്ധിച്ച വിവരങ്ങൾ പങ്ക് വെച്ചു.

ഏറെ പുതുമകളോടെയാണ് റിയാദ് സീസൺ 2024 ഒരുക്കുന്നതെന്ന് തുർക്കി അൽ ഷെയ്‌ഖ് വ്യക്തമാക്കി. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന ഏറ്റവും വലിയ വിനോദ പരിപാടികളിലൊന്നായ റിയാദ് സീസണിന്റെ ഇത്തവണത്തെ പതിപ്പിൽ 14 വ്യത്യസ്ത വിനോദ മേഖലകൾ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പുറമെ 11 ലോക ചാമ്പ്യൻഷിപ്പുകൾ, 10 എക്സിബിഷനുകൾ എന്നിവയും റിയാദ് സീസണിന്റെ ഭാഗമായി അരങ്ങേറും.

7.2 ദശലക്ഷം സ്‌ക്വയർ മീറ്ററിലാണ് ഇത്തവണത്തെ മേള ഒരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിനോദ അനുഭവങ്ങൾ സന്ദർശകർക്ക് മുന്നിലെത്തിക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

സൗദി എയർലൈൻസുമായി ചേർന്ന് കൊണ്ട് ഒരുക്കുന്ന ‘ബുലവാർഡ് റൺവേ’ എന്ന പുതിയ വിനോദ മേഖല ഇത്തവണത്തെ ഒരു പ്രത്യേകതയാണ്. ഡീക്കമ്മീഷൻ ചെയ്ത ഒരു വിമാനം ഉപയോഗിച്ചാണ് ഈ സോൺ ഒരുക്കുന്നത്.

‘ബുലവാർഡ് വേൾഡ്’, ‘വെന്യൂ’, ‘കിങ്ഡം അരീന’ തുടങ്ങിയ വിനോദ മേഖലകൾ സന്ദർശകർക്കിടയിൽ ഏറെ ശ്രദ്ധേയമായിരിക്കും